ഇന്ത്യാ-പാക്​ സമാധാനത്തിനായി മോദിക്ക്​ പാക്​ പെൺകുട്ടിയുടെ കത്ത്​

ലാഹോർ: ഇന്ത്യയും പാകിസ്​താനും സമാധാനത്തി​​െൻറ പുതിയ അധ്യായം തുറക്കാൻ വെടിയുണ്ടകളല്ല പുസ്​തകങ്ങളാണ്​ വാങ്ങിക്കൂ​േട്ടണ്ടതെന്ന്​ പാക്​ പെൺകുട്ടിയുടെ കത്ത്​. അക്കീദത്ത്​ നവീദ്​ എന്ന 11കാരിയാണ്​ കത്തയച്ചത്​. തോക്കുകൾ വാങ്ങില്ലെന്ന്​ ഇരു രാഷ്​ട്രങ്ങളും പ്രതിജ്​ഞയെടുക്കണ​െമന്നും ആയുധങ്ങൾക്ക്​ പകരം പാവങ്ങൾക്ക്​ മരുന്ന്​ എത്തിച്ചുകൊടുക്കണ​െമന്നും അഞ്ചാം ക്ലാസുകാരിയായ അക്കീദത്ത്​ ആവശ്യപ്പെടുന്നു.

ഇൗ മാസം 13നാണ്​ പെൺകുട്ടി മോദിക്ക്​ കത്തയച്ചത്​. രണ്ടു പേജുള്ള കത്ത്​ സ്വന്തം കൈപ്പടയിലുള്ളതാണ്​. താജ്​മഹലും ഡൽഹിയും കാണാൻ തന്നെപ്പോലെ പാകിസ്​താനിലെ കുട്ടികൾക്ക്​ ആഗ്രഹമുണ്ട്​. ഇന്ത്യൻ കുട്ടികൾക്ക്​ പാകിസ്​താൻ സന്ദർശിക്കാൻ അവസരമൊരുക്കണമെന്നും അക്കീദത്ത്​ ആവശ്യപ്പെടുന്നു. പാകിസ്​താ​​െൻറ കരസേന മേധാവി ഖ്വമർ ജാവേദ്​ ബജ്​വക്ക്​ മറ്റൊരു കത്തുമയച്ചിട്ടുണ്ട്​. തീവ്രവാദികളെ തുരത്തി സമാധാനം സ്​ഥാപിച്ചതിനാണ്​ ഇൗ അഭിനന്ദനം. ​ൈഖബർ പക്​തൂൻക പ്രവിശ്യയിൽ സിക്കുകാർ അനുഭവിക്കുന്ന പീഡനങ്ങൾ പാക്​ പ്രധാനമന്ത്രി നവാസ് ശരീഫി​​െൻറ ശ്രദ്ധയിൽപെടുത്താനും അക്കീദത്ത്​ മറന്നില്ല. 

 

Tags:    
News Summary - Pakistani girl writes to PM Modi, makes impassioned plea for peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.